Headlines

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ നടുറോഡിൽ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി അഷൽ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. അഷൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: