മുംബൈ: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിലാണ് സംഭവം. ഡിംപിൾ വാങ്കെഡെ എന്ന കുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കുട്ടി ബലൂൺ വീർപ്പിക്കുന്നതിനിടെ അത് പൊട്ടുകയും. പൊട്ടിയ കഷ്ണം ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. ഇതോടെ കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടെന് മനസിലാക്കിയ രക്ഷിതാക്കൾ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപേ തന്നെ മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു.
