പത്തനംതിട്ട: വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. ദമ്പതികൾക്ക് മക്കൾ ഇല്ല

