കിളിമാനൂർ:കാരേറ്റ്-കല്ലറ റോഡിൽ ആറാംതാനത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ
പരിക്കേറ്റ വയോധിക മരിച്ചു.
കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-79) ആണ് മരിച്ചത്. ആറാം താനം ജംഗ്ഷനില്‍ ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം ഉണ്ടായത്.കാരേറ്റ് നിന്നും വന്ന കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് മേലാറ്റുമൂഴിയിലേക്ക് തിരിയവേ വേഗത്തിലെത്തിയ ലോറി വെട്ടി തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടകളിലും, വാഹനത്തിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.നിരവധി പേർക്ക് പരിക്കേറ്റു.കല്ലറ ഭാഗത്തു നിന്നുംകാരേറ്റ് വഴി വിഴിഞ്ഞത്തേക്ക് പോകുകയായിരുന്നു ലോറി.
