ഡൽഹി: ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് സിപിഐ ദേശീയഎക്സിക്യൂട്ടീവ് അംഗം ആനി രാജ. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച സേവനമാണ് ആശാ പ്രവർത്തകരുടേത്. വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം തുടരുമെന്ന് ആനി രാജ പറഞ്ഞു.
അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവർക്കർമാർക്ക്
ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടന്ന സർക്കാർ നിലപാടാണ് വ്യക്തമായത്. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ലാത്ത പശ്ചാത്തലത്തിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.