നടൻ വിനായകൻ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് നഗ്നത പ്രദർശനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നഗ്നത പ്രദർശനത്തിനൊപ്പം താരങ്ങളെ അസഭ്യം പറഞ്ഞെന്നും ഉണ്ട്. വിനായകൻ്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോയുടെ സ്‌ക്രീൻഷോട്ട് വിനായകൻ്റെ സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകൻ്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു
