തൃശൂർ: തൃശൂരിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും സുരക്ഷയെ മറികടന്നായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് തൃശൂർ ഏങ്ങണ്ടിയൂരിലെ ഒരു പരിപാടിക്ക് വന്ന ഗവര്‍ണറെയാണ് കരിങ്കൊടി കാണിച്ചത്.
അതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ എസ്.എഫ്.ഐക്കാരെ മർദിച്ചു. പ്രതിഷേധത്തിനൊടുവിൽ കരിങ്കൊടി കാണിക്കാനെത്തിയ 14 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ആരോഗ്യ സർവകലാശാലാ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയും ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമുണ്ടായിരുന്നു. സംഭവത്തിൽ 43 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്

