Headlines

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യതാപമേറ്റ് മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്നലെയാണ് ഹനീഫയ്ക്ക് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ് പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട് നൽകിയിരിക്കുകയാണ്.

ചൂടിനിടയ്ക്ക് 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ സാധ്യത നിൽനിൽക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: