കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകിട്ടോടെ പവന് 2000 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,920 രൂപയായി. ഗ്രാമിന് 250 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,740 രൂപയിലെത്തി.
റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു. ഇതോടെ, ഒറ്റ ദിവസം 9840 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ വൈകീട്ടോടെ വില ഉയരുകയായിരുന്നു.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്


