അപർണയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മദ്യാപാനം, സഹോദരിയുടെ മൊഴി;


തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി.

അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു.


മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു.

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയിരുന്ന അപര്‍ണ രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ജോലി രാജിവെച്ചത്. സഞ്ജിത്താണ് ഭര്‍ത്താവ്, രണ്ട് മക്കളുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: