നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദം; താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം







നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദത്തിൽ നിയമനം സഹകരണ നിയമത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽ. താത്കാലിക നിയമനം നൽകിയവരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം.



കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ അനധികൃത നിയമനത്തിൽ കോൺഗ്രസിൽ വിഭാഗീയത നിലനിന്നിരുന്നു. തേക്കട അനിൽ കുമാറാണ് ബാങ്ക് ചെയർമാൻ.ബാങ്കിലെ നിയമനത്തിനായി 16 പേരിൽ നിന്നായി രണ്ടുകോടി 65 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ പ്രതൃക്ഷ സമരവുമായി ബാങ്കിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രമേയവും പാസാക്കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: