പോത്തൻകോട് :നന്നാട്ടുകാവ് വട്ടവിള സ്വദേശികളായ പവിശങ്കർ,ആര്യ കൃഷ്ണൻ ദമ്പതികളുടെ മകൻ രണ്ടാം ക്ലാസുകാരൻ ആരവ് ശങ്കർ (7)ചികിത്സ സഹായംതേടുന്നു.എവിങ് സർകോമ (Ewing Sarcoma)എന്ന അസുഖം ബാധിച്ചു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ് ആരവ്.ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഉടനെ തന്നെ ആരവിന് 40ലക്ഷം രൂപ ചിലവ് വരുന്ന സർജറി ആവശ്യമാണെന്നും സർജറി ചെയ്യുന്നതിനായി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റൽ റഫർ ചെയ്യുകയും ചെയ്തതായി ആരവിന്റെ മാതാപിതാക്കൾ അറിയിച്ചു. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം മകന്റെ ചികിത്സാ ചെലവിനായി മാതാപിതാക്കൾ ചിലവാക്കി കഴിഞ്ഞു.40ലക്ഷമെന്ന ഭീമമായ തുക ഈ കൊച്ചു കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്.ആയതിനാൽ ആരവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.പോത്തൻകോട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിട്ടുണ്ട്.നമ്മളാൽ കഴിയുന്ന സാമ്പത്തിക സഹായം താഴെക്കാണുന്ന ബാങ്ക് അക്കൗണ്ടിലോ ഗൂഗിൾ പേ നമ്പറിലോ അയച്ചുകൊടുത്തു ആരവിനെ സഹായിക്കുക.
ഗൂഗിൾപേ നമ്പർ
8893623112(പവി ശങ്കർ)
ആരവ് ശങ്കർ
Account Number:
14390100148468
IFSCCODE :FDRL0001439
BANK :FEDERAL BANK
BRANCH :POTHENCODE

