ആലുവയില്‍ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അഷ്ഫാഖ് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.കേസില്‍ നൂറാം ദിവസമാണ് കോടതിവിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.ജൂലൈ 28ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ പ്രതി വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കുറ്റം ചെയ്തതിന് പിറ്റേദിവസം കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റ് പരിസരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

