മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം. കോൺഗ്രസിൽ നിന്ന് രാജി വെച്ച് ശിവസേനയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവാണ് ചവാൻ

