ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനായി ഇറങ്ങും. പാകിസ്താൻ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെതിരെ ഇന്ത്യ കളിച്ചിരുന്നു. അന്ന് മഴ പെയ്തതിനാല്‍ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചതിനൊപ്പം മത്സരവും അവസാനിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ ഇന്ന് പ്രശ്നമായാല്‍ നാളെ റിസേര്‍വ് ഡേ ഉണ്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്‍ മഴ പ്രശ്നമായിരുന്നു. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു എങ്കിലും ആ മത്സരവും മഴ കാരണം പകുതി സമയം മാത്രമെ കളി നടന്നിരുന്നുള്ളൂ. മഴ പ്രശ്നമായത് കൊണ്ട് തന്നെ ഇതുവരെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ഇന്ത്യൻ ആരാധകര്‍ക്ക് പൂര്‍ണ്ണമായും കാണാൻ ആയിട്ടില്ല.
ഇന്ന് ഇന്ത്യൻ ആദ്യ ഇലനില്‍ ബുമ്ര തിരികെയെത്തും. ഷമി പുറത്ത് പോകാൻ ആണ് സാധ്യത. കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിലും ടീമില്‍ എത്താനുള്ള സാധ്യത കുറവാണ്. ഇന്ന് വൈകിട്ട് 3 മണിക്ക് ആണ് മത്സരം നടക്കുക. കളി ഹോട്സ്റ്റാറിലും സ്റ്റാര്‍ സ്പോർട്സിലും കാണാം.
