തിരുവല്ല: പതിനാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് സൈനിക ഉദ്യോഗസ്ഥനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയിൽ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി ഉപദ്രവിച്ചു. ഇയാളുടെ കൈത്തണ്ടയിൽ കടിച്ച് പിടിവിടുവിച്ച ശേഷം പെൺകുട്ടി അയൽ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. പോക്സോ പ്രകാരം കേസെടുത്തിരിക്കുകയാണ്
തിരുവല്ലയിൽ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
