Headlines

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസ്

കരുനാഗപ്പള്ളി: നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. പൊലീസ് അസോസിയേഷൻ നേതാവിനെതിരെ കേസെടുത്തു. ചവറ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ നവാസിനെതിരെയാണ് പരാതി നൽകിയത്.


സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ എത്തി കടന്നുപിടിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതതായും കുതറിമാറി ഓടി വനിത ജീവനക്കാരുടെ മുറിയിൽ കയറി ലോക്ക് ചെയ്തതിനാലാണ് രക്ഷപെട്ടതെന്നും പരാതിയിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നവാസിനെതിരെ കേസെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: