Headlines

യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പള്ളിക്കൽ സ്വദേശിയായ പ്രതി അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: പള്ളിക്കൽ എംഎം മുക്കിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദിനെയാണ് പി​ടി​കൂടിയത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

എം.​എം മു​ക്കി​ൽ പ്ര​തി ബ​ഹ​ളം വ​ച്ച​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ​ള്ളി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ്രീ​ജേ​ഷ്, എ​സ്.​ഐ എം. ​സാ​ഹി​ൽ, സു​നി​ൽ, അ​നി​ൽ കു​മാ​ർ, മ​നോ​ജ്, ബി​ന്ദു, മ​ഹേ​ഷ്, സു​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: