ഓസ്‌ട്രേലിയൻ ഓപ്പൺ 2023: പുരുഷ സിംഗിൾസ് ഫൈനലിൽ പ്രണോയ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് പൊരുതിതോറ്റു.

ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് എച്ച്എസ് പ്രണോയ് പൊരുതി തോറ്റു.90 മിനിറ്റ് നീണ്ട പോരാട്ടത്തിൽ, ലോക 24-ാം നമ്പർ താരമായ വെങ്ങിനെതിരെ 9-21, 23-21, 20-22 ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്.

മൂന്നാം ഗെയിമിൽ പ്രണോയ് 19-17 ന് മുന്നിട്ടുനിന്നതാണ്. കിരീടത്തിലേക്ക് വെറും രണ്ട് പോയന്റ് മാത്രമായിരുന്നു ദൂരം. എന്നാൽ അത്ഭുതകരമായി തിരിച്ചടിച്ച ചൈനീസ് താരം സ്കോർ 20-20 ന് സമനിലയിൽ പിടിച്ചു. പിന്നാലെ തുടർച്ചയായി രണ്ട് പോയന്റുകൾ കൂടി നേടി കിരീടം സ്വന്തമാക്കി. ലോകറാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള പ്രണോയിയെ ലോക 24-ാം റാങ്കുകാരനായ വെങ് അട്ടിമറിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: