Headlines

kerala14.in

ചികിത്സാപ്പിഴവ്; ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോ​ഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ

ആലപ്പുഴ: നിരന്തരമായി ചികിത്സാപ്പിഴവ് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെ ഓഫിസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിൽ. ‍ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നേരിട്ടു വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം നിരീക്ഷിക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച് സലാം എംഎൽഎയും കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു….

Read More

കണ്ടാല്‍ കീറിക്കളയണം, എന്റെ പടവും വേണ്ട; കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും പോസ്റ്ററുകള്‍ വേണ്ട; ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍…

Read More

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, അറിയാം പുതിയ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.

Read More

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സമ്പൂർണ സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കും; നിർമാണച്ചെലവ് ഏഴ് കോടി

തിരുവനന്തപുരം: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി മുതൽ സമ്പൂർണ സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കും. ഏഴ് കോടി രൂപയാണ് ആകെ നിർമാണ ചെലവ്. സൗരോജ്ജം സ്ഥാപിച്ചതിനൊപ്പം സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികളും പൂർത്തിയാക്കിയിട്ടുണ്ട്. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലാണ്. കാണികൾക്ക് ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും….

Read More

വീടിന് തീപിടിച്ച് ഒരു നാല് പേർ വെന്തുമരിച്ചു; മരിച്ചത് അച്ഛനും അമ്മയും രണ്ട് മക്കളും

കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. അങ്കമാലി കോടതിക്ക് സമീപത്തുള്ള വീട്ടിലാണ് അപകടം. ബിനീഷ് ഭാര്യ അനു ഇവരുടെ മക്കൾ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വിശദമായ കാരണങ്ങൾ വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Read More

രാമോജി ഗ്രൂപ്പ് സ്ഥാപകൻ രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

ഹൈദരാബാദ്: രാമോജി ഗ്രൂപ്പിന്റെ സ്ഥാപകനും വ്യവയായിയുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മർദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപ് അർബുദത്തെ രാമോജി അതിജീവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി,…

Read More

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. വൈകീട്ടാണ് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

അനുജത്തിയുടെ വ്യാജപരാതിയിൽ നിരന്തരം ശകാരം; 7വയസുകാരിയെ കൊലപ്പെടുത്തി 14 വയസുകാരൻ

ലഖ്‌നൗ: സഹോദരിയെ 14 വയസുകാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാതാപിതാക്കളോട് അനുജത്തി എപ്പോഴും തന്നെക്കുറിച്ച് വ്യാജ പരാതി പറയുന്നതിൽ അസ്വസ്ഥനായിട്ടാണ് ആൺകുട്ടി ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ ഷാളുകൊണ്ട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. ഉത്തർപ്രദേശിലെ ബാഘ്പട്ടിൽ ആണ് സംഭവം. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.തന്നെക്കുറിച്ച് സഹോദരി മാതാപിതാക്കളോട് വ്യാജ പരാതികൾ ഉന്നയിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പരാതികൾ അധികമായതോടെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രമിച്ചതാണെന്ന് കുട്ടി പറഞ്ഞതായി ബിനൗലി എസ്എച്ച്ഒയെ…

Read More

ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര: തുണി ഇസ്തിരിയിടുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വാളകം അമ്പലക്കര കോയിക്കല്‍ സിലി ഭവനില്‍ അലക്സാണ്ടര്‍ ലൂക്കോസ്(48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഈസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഭാര്യ രാജി അലക്സാണ്ടറെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ അലക്സാണ്ടര്‍ ലൂക്കോസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയയ്ക്കലില്‍ ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മൃതദേഹം…

Read More

ഇല്ലിക്കല്‍ കല്ലിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റു; പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞു

കോട്ടയം: ഇല്ലിക്കല്‍ കല്ല് കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇടിമിന്നലേറ്റ രണ്ട് വിദ്യാർത്ഥികളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് സംഭവം. മിന്നലേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരഞ്ഞുപോയി. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial