Headlines

kerala14.in

സ്വർണ വിലയിൽ വർദ്ധനവ്; ഇന്ന് കൂടിയത് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്കെത്തി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് വീണ്ടും 54,000 കടന്നു. സ്വര്‍ണം ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം മാത്രം വര്‍ധിച്ചത്.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍…

Read More

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുകയാണെന്ന് ന്യൂ ഇന്ത്യൻ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയതോടെ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. രാഹുല്‍…

Read More

ഡോറ – ബുജിയെ അനുകരിച്ച് നാലാംക്ലാസുകാരുടെ നാടുചുറ്റൽ; കുട്ടികളെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ

ആമ്പല്ലൂർ: കുട്ടികളുടെ പ്രിയപ്പെട്ട ഡോറയുടെ പ്രയാണം കാർട്ടൂണിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. നാലാംക്ലാസിൽ പ‍ഠിക്കുന്ന രണ്ടു കൂട്ടൂകാരുംകൂടി സ്കൂൾ വിട്ടശേഷമാണ് നാട് ചുറ്റാനിറങ്ങിയത്. സ്വകാര്യ ബസിൽ കയറിയ ഇരുവരും ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശ് തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്സൺ. എന്നാൽ കുട്ടികൾക്ക്…

Read More

വി കെ ശ്രീകണ്ഠന് ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും പണം; സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ

പാലക്കാട്: പാലക്കാട്ടെ ജനകീയ നേതാവ് താനാണെന്ന് വി കെ ശ്രീകണ്ഠൻ തെളിയിച്ചപ്പോൾ സിപിഎം പ്രവർത്തകന് നഷ്ടമായത് 75283 രൂപ. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകുമെന്ന ബെറ്റ് വച്ച തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖിനാണ് പണം നൽകേണ്ടി വന്നത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച്…

Read More

സിപിഐമ്മിലേ വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

കൊല്ലം: സിപിഐഎം വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ യുവജന സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് പരാതി. അപമാനിതരായ സിപിഐഎം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. സംഭവത്തിൽ എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെ പേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും…

Read More

തെരഞ്ഞെടുപ്പ് അവലോകനം, രാജ്യസഭാ സീറ്റ്, മന്ത്രിസഭാ പുനസംഘടന; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം. പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലും രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ഇന്നത്തെ സെക്രട്ടറിയേറ്റിൽ ചർച്ചയാകും. മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും, വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിൻറെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ…

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന. പൊലീസില്‍ നിരവധി പേര്‍ വിരമിച്ച സാഹചര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിയമസഭ സമ്മേളനം…

Read More

എന്‍ഡിഎ അംഗബലം 293 ആയി ഉയര്‍ന്നു; പിന്തുണച്ച് എസ്‌കെഎം

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണച്ച് സിക്കിം ക്രാന്തികാരി മോര്‍ച്ച. സിക്കിമില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ എസ്‌കെഎം ദേശീയ തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ എസ്‌കെ എം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു. എസ്‌കെഎം കൂടി പിന്തുണച്ചതോടെ എന്‍ഡിഎയുടെ അംഗബലം 293 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

Read More

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയി; ഗുരുതരാവസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്

Read More

യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇന്ന് രാവിലെ 10.30 ടെ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത് കഴിഞ്ഞ 28 നായിരുന്നു സൗമ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പ്രസവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial