Headlines

kerala14.in

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാഗമെന്ന് ദല്ലാൾ നന്ദകുമാർ2024ൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നാൽ ലാവ്‌ലിൻ കേസ് ഇല്ലാതാകും.

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാഗമെന്ന് ദല്ലാള്‍ നന്ദകുമാർ. ജാവഡേക്കർ കേരളത്തിലെത്തി ഇപി ജയരാജനുമായി നടത്തിയ ചർച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂർ. 2024ൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നാൽ ലാവ്‌ലിൻ കേസ് ഇല്ലാതാകും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളുടെ ബലം കുറയും കൂടാതെ 2026-ൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കമെന്നതായിരുന്നു പക്കേജ്. വിജയം ലൂർദ് പള്ളിക്ക് സമർപ്പിക്കുന്ന സുരേഷ് ഗോപി തന്നെ സഹായിച്ച സഖാക്കൾക്ക്…

Read More

കേരളത്തിൽ തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി ബിജെപി വളർന്നെന്ന് സി ദിവാകരന്‍; സർക്കാരിനോട് ജനങ്ങൾക്ക് അസംതൃപ്തിയെന്നും സിപിഐ നേതാവ്

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയായിരുന്നു രൂക്ഷവിമർശനം. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നഷ്ടമായി. പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാത്തത്, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ എല്‍.ഡി.എഫ് സമഗ്രമായ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളര്‍ന്നെന്നും സി. ദിവാകരന്‍ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം…

Read More

കണ്ണൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു

കണ്ണൂർ: മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ…

Read More

ഹൃദയസ്തംഭനം വന്ന് വീട്ടിൽ കുടുങ്ങി, എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് ബന്ധുക്കൾ; ഒടുവിൽ രക്ഷയ്ക്കെക്കെത്തി ഫയർഫോഴ്സ്

പാമ്പാടി: ഹൃദയസ്‌തംഭനം വന്ന വീടിന് അകത്ത് കുടുങ്ങി പോയ ആളെ രക്ഷിച്ച് ഫയർഫോഴ്. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂ‌ളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്. ഹൃദയസ്ത‌ംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവർ വന്നെങ്കിലും വീടിന് അകത്തു കടക്കാനായില്ല. സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനെ ഇവർക്ക് കഴിഞ്ഞുള്ളൂ….

Read More

കിളിമാനൂരിൽ ഓട്ടോയും ബൈക്കും ഇടിച്ചുണ്ടായ അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കിളിമാനൂർ ആലംകോട് ചെമ്പരത്തുമുക്കിൽ ആട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരിച്ചത്. ഇന്ന് രാവിലെരാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്നമടത്തറ ഒഴുകുപാറ സ്വദേശി തൻസീൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. അതെ സമയം ശനിയാഴ്ച്ച എൻഡിഎ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കഴിഞ്ഞദിവസം…

Read More

എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു

ഇന്ത്യ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയുടെ ഭാഗമെന്നും മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ചന്ദ്രബാബു നായിഡു എൻഡിഎയിൽ ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനും സുപ്രധാന ക്യാബിനറ്റ് പദവികൾ ആവശ്യപ്പെടാനും നീക്കം. ഞായറാഴ്ച രാവിലെ അമരാവതിയിൽ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ആന്ധ്രയിൽ 25ൽ 21 പാർലമെൻറ് സീറ്റും എൻഡിഎ സഖ്യം തൂത്തുവാരിയതോടെദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറുടെ റോളിലാണ്…

Read More

കനലെരിയില്ല,സിപിഐഐം ദേശീയ പാർട്ടിയായി തുടരും

ന്യൂഡൽഹി: രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ…

Read More

കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി

ദില്ലി: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. …

Read More

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍. രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial