Headlines

kerala14.in

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം മണ്ഡലത്തിൽ പേട്ട മേലാങ്കോടു വച്ചാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു

Read More

തോറ്റത് സ്മൃതി ഇറാനി ഉൾപ്പെടെ ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാർ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും ജയം കൈപ്പിടിയിലാക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു…

Read More

സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി, ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിൽ…

Read More

ആറ്റിങ്ങലിൽ റീകൗണ്ടിങിലും അടൂർ പ്രകാശ് ; ഭൂരിപക്ഷം 685

UDF വിജയിച്ച ആറ്റിങ്ങലിൽ നടന്ന റീകൗണ്ടിങ് പൂർത്തിയായി. റീകൗണ്ടിങ്ങിലിലും അടൂർ പ്രകാശ് വിജയിച്ചു. LDFൻ്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളാണ് വീണ്ടും എണ്ണിയത്. വെറും 685 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇപ്പോൾ വിജയിച്ചത്. റീകൗണ്ടിങ്ങിലിലെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ UDF 18 സീറ്റുകളിൽ വിജയിച്ചു. എൻഡിഎയും എൽഡിഎഫും ഓരോ സീറ്റുകളിലും വിജയിച്ചു

Read More

തിരുവനന്തപുരത്ത് രാഷ്ട്രീയ വോട്ടെല്ലാം കിട്ടി; തിരിച്ചടി പരിശോധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയം വോട്ടുകളെല്ലാം എൽഡിഎഫിൻ്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ…

Read More

‘ഇൻഡ്യാ സഖ്യം നടത്തിയത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; ശബ്ദമുയർത്തിയ പൗരന്മാർക്ക് നന്ദിയറിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യ സഖ്യം. തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണഘടന സംരക്ഷിക്കാൻ ഒപ്പം നിന്ന സാധാരണക്കാർ , കർഷകർ , ദളിതർ.. എല്ലാ പൗരന്മാർക്കും അദ്ദേഹം നന്ദിയറിയിച്ചു. പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.”രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇൻഡ്യാ സഖ്യം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം…

Read More

ഇനി മത്സരിക്കാനില്ല; സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറുന്നു:കെ മുരളീധരൻ

തൃശൂരിലെ തോൽവിക്ക് പിന്നാലെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു സാധാരണ പ്രവർത്തകനായി തുടരും. ഇനി കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ വിഷയം ഇല്ലായിരുന്നു. തൃശൂരിൽ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. വടകര നിന്നാൽ ജയിക്കുമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു

Read More

പി എസ് ജിയിൽ നിന്നും എംബാപ്പെ റയല്‍ മാഡ്രിഡില്‍

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനം ഒടുവില്‍ ഫല പ്രാപ്തിയില്‍. ഫ്രഞ്ച് നായകനും യുവ താരവുമായ കിലിയന്‍ എംബാപ്പെ വരുന്ന സീസണ്‍ മുതല്‍ റയലിന്റെ ജേഴ്‌സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചു; ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോൾ അജയ് റായ് 4,60,457 വോട്ട് പിടിച്ചു

Read More

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി, ഭൂരിപക്ഷം മുക്കാൽ ലക്ഷം

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. 2019 ൽ ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial