മയക്കു മരുന്ന് കേസിൽ നടി ഹേമ അറസ്റ്റിൽ; നിരപരാധിയാണെന്ന് താരം
കർണാടക ഹെബ്ബഗോഡിയിൽ സംഘടിപ്പിച്ച നിശാപാർട്ടിയിലെ മയക്കുമരുന്ന് കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്. വൈദ്യ പരിശോധനയിൽ ഹേമ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിലാണ് നിശാപാർട്ടി സംഘടിപ്പിച്ചത്. സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടത്തിയ പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങളും വ്യവസായികളും ഐടി ജീവനക്കാരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്സ് വിഭാഗവും പൊലീസും സ്ഥലത്തെത്തി…

