Headlines

kerala14.in

വിദേശത്തുനിന്ന് അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കെഎസ്ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവ്

കൊല്ലം: വിദേശത്ത് നിന്നും നാട്ടിൽ അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെഎസ്ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലിൽ ഷാഫിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂട് കല്ലുവിളവീട്ടിൽ ലാൽകുമാറിനാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.സുബാഷ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ ഒൻപതിന് വൈകീട്ട് ആറിന് ആലുംമൂട്ടിലാണ് കൊലപാതകം നടന്നത്. ഷാഫിയും ലാൽകുമാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ രണ്ടാംപ്രതിയായ…

Read More

പോത്ത് മോഷണം യുവാവ് പിടിയിൽ; ലക്ഷങ്ങൾ വിലയുള്ള പോത്തിനെ വിറ്റത് 50000 രൂപയ്ക്ക്

സുല്‍ത്താന്‍ ബത്തേരി: ഒരാഴ്ച മുൻപ് ഒന്നര ലക്ഷത്തോളം വിലയുള്ള മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി ചോമ്പാളൻ വീട്ടിൽ മജീദ് (36)ആണ് പിടിയിലായത്. വ്യാഴാഴ്ച ബത്തേരി എസ്‌.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്….

Read More

ശക്തമായ മഴ തുടരും ; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും…

Read More

കടയ്ക്കലിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 38 വയസുകാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വടക്കേ ചിറക്കൽ പാണാപ്പിള്ളിയിൽ വിനോദാണ് അറസ്റ്റിലായത്. ഇയാൾക്ക് ആശാരപണിയാണ്. പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കുട്ടിയുടെ വാട്സ്ആപിലേക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും, ഇയാൾ വീഡിയോ ചാറ്റിലൂടെ തന്റെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയെ വശീകരിച്ച് കുട്ടിയുടെ നഗ്നചിത്രം കൈവശപെടുത്തുകയുമായിരുന്നു കുട്ടി ഫോൺ കൂടുതലായി ഉപയോഗിക്കുന്നതും കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷകർത്താക്കൾ കുട്ടിയുടെ…

Read More

തൃശൂരിൽ പറമ്പിൽ കുഴിച്ചിട്ട 150 ബോട്ടിൽ മദ്യം പിടികൂടി

വടക്കാഞ്ചേരി: പറമ്പിൽ കുഴിച്ചിട്ട വിദേശ മദ്യം വടക്കാഞ്ചേരി പൊലീസ് പിടികൂടി. തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ ആണ് സംഭവം. മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ആണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്…

Read More

ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലിസുകാരന്‍ അടിച്ചുതകര്‍ത്തു; കസ്റ്റഡിയില്‍

കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. എത്തിയ ഉടനെ ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഒപ്പം ബൈക്ക് ഓടിച്ച് ഹോട്ടലിന് അകത്തേക്ക് കയറ്റിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. പൊലിസുകാരന്റെ മകന്‍ രണ്ട് ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്…

Read More

സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു; ഈ 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവും; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. 13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണി യിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ്…

Read More

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വിവാഹാഭ്യർത്ഥന നടത്തിയും പീഡനം തുടർന്നു; യുവാവിന് 33 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ പിള്ള മകൻ ചന്തു എന്നു വിളി പേരുള്ള വിധു കൃഷ്ണനെ (31)യാണ് 3 വർഷം കഠിന തടവിനും 2 ലക്ഷത്തി 20000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് ശിക്ഷാവിധി. പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്….

Read More

ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ…

Read More

വയോധികയുടെ സ്വർണമാലയുമായി ഹോം നഴ്‌സ് മുങ്ങി; മഹേശ്വരി മാല കവർന്നത് മുടി ഡൈ ചെയ്ത് തരാമെന്ന് പറഞ്ഞ്

കോഴിക്കോട്: രോഗിയെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് സ്വർണമാലയുമായി കടന്നുകളഞ്ഞു. പാലക്കാട് ചിറ്റൂര്‍ കൊടുമ്പ് സ്വദേശി മഹേശ്വരി(42) ആണ് വയോധികയുടെ 2 പവൻ സ്വര്‍ണമാലയുമായി മുങ്ങിയത്. അസുഖബാധിതനായി കിടക്കുന്ന വയോധികയുടെ ഭർത്താവായ ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ എത്തിയതായിരുന്നു ഇവർ. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്തുവരുന്നക്കെതിരെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ രാഘവന്‍നായരുടെ ഭാര്യ ജാനു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial