‘വഴക്ക്’ പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം പുതിയ തലത്തില്‍. സിനിമയുടെ പൂര്‍ണരൂപം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍. സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനിറ്റുള്ള സിനിമ വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ടൊവിനോ തോമസ് മുഖ്യ…

