കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചു, പരാതി
കൊല്ലം : കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ്…

