Headlines

kerala14.in

കിളിമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയ ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക;എഐവൈഎഫ്

കിളിമാനൂർ.:പഴയകുന്നുമ്മേൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റവും വ്യാജരേഖ ചമച്ച് കുന്നിടിക്കലും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം ചാറയത്ത് ഉടമസ്ഥൻ അറിയാതെ മണ്ണിടിച്ച് കടത്തിയത് ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഇത്തരം ഭൂമാഫിയ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കൂടാതെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്ന മണ്ണ് ഖനന പാസുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി…

Read More

വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഞ്ഞിപ്പുരയിൽ നാലുവയസ്സുകാരിയെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്.

Read More

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി; യുവാവ് പിടിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവം. അർജുൻ എന്ന യുവാവാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേപ്പാൾ സ്വദേശിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഏകദേശം 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്….

Read More

കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ നാട്ടുകാരുടെ ആക്രമണം; പ്രതി രക്ഷപ്പെട്ടു; നൂറോളം പേർക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പൊലീസിനെ ആക്രമിച്ച ശേഷം പൊലീസ് വാഹനത്തിന്റെ ചില്ലും തകർത്തു. സംഘർഷത്തിനിടെ കാർ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. എറണാകുളം ഞാറയ്ക്കലിൽ നിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് പൊലീസ് പൂളങ്കരയിലെത്തിയത്. പ്രതിയായ ഷിഹാബിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ഇതുകേട്ട് നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പൊലീസ്…

Read More

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ. : പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം തകർന്നതാമ് കൊലയ്ക്ക് പ്രകോപനമായത്. വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലക്കുശേഷം പ്രതി ആക്രമിച്ചതാണ്.കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൊലപാതകത്തിന്…

Read More

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ചു

ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്…

Read More

വിവാഹനിശ്ചയച്ചടങ്ങ് മുടങ്ങിയതിൽ വൈരാഗ്യം; 16 വയസുകാരിയെ പ്രതിശ്രുത വരൻ കഴുത്തറുത്തു കൊന്നു

ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ് (32) എന്ന യുവാവാണ് ആക്രമണത്തിന് പിന്നിൽ. കർണാടകയിലെ മടിക്കേരിയിലാണ് ഈ ദാരുണാമായ സംഭവം. പ്രതിക്കായി തിരച്ചിലിലാണ് പൊലീസ്. കർണാടകയിലെ മടിക്കേരിയിൽ 16 വയസ്സുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. ബാലാവകാശ കമ്മിഷൻ വിവാഹനിശ്ചയച്ചടങ്ങ് തടഞ്ഞതിനു പിന്നാലെയാണ് ദാരുണസംഭവം. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രകാശ് (32) എന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പത്താം ക്ലാസ്…

Read More

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉ‌യർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നും കാലാവസ്ഥ പ്രവചനമുണ്ട്. ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം,…

Read More

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി

കോഴിക്കോട്: പതിനേഴുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. പതിനേഴുവയസായിരുന്നു. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം

Read More

മൊത്ത വിതരണത്തിനെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സ്സൈസ്സ്പഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഏതാനും നാളുകളായി ചെറുകിട കച്ചവടകാർക്ക് കഞ്ചാവ് എത്തിച്ച് നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂർ ചക്കിയളളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശായാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഇൻസ്‌പെക്ടർ അബ്ദുൾ വഹാബ് ന്റെ നേതൃത്വത്തിൽഅസിസ്റ്റൻ്റ് എക്സൈസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial