Headlines

kerala14.in

പതിനാലുകാരിയെ ആൺസുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലത്സം​ഗത്തിനിരയാക്കി; പ്രതികളിൽ 11 വയസ്സുകാരനും

ബ്രസൽസ്: പ്രയാപൂർത്തിയാവാത്ത പെൺകുട്ടിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. ബെൽജിയത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഏപ്രിലിലെ ഈസ്റ്റർ സ്കൂൾ അവധിക്കാലത്തായിരുന്നു സംഭവം.ഫ്രാൻസ് അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് ആൺസുഹൃത്ത് 14 വയസുകാരിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് രണ്ടുദിവസം കാമുകന്റെ സുഹൃത്തുക്കൾ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് റിപ്പോർട്ട്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിനും ആറിനും ഇടയിൽ മൂന്നു…

Read More

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. അതേസമയം പൂജയ്ക്ക് അരളിപ്പൂ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്….

Read More

ഹയര്‍സെക്കണ്ടറി, വിഎച്ച്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: 2023-2024 വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് ഈ വർഷത്തെ വിജയശതമാനം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. സയൻസ് വിഭാ​ഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാർത്ഥികളാണ്. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ…

Read More

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 61കാരന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച്…

Read More

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; ‘ലോട്ടറിക്കള്ളനെ’ പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

കോട്ടയം: കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരിയുടെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച കള്ളന്‍ കുടുങ്ങി. ലോട്ടറി വില്‍പ്പനക്കാരിയുടെ പെന്‍കാമറയിലെ ദൃശ്യങ്ങളിലൂടെയാണ് ലോട്ടറിക്കള്ളന്‍ പിടിയിലായത്. കോട്ടയം കളത്തിപ്പടി സ്വദേശിനി റോസമ്മ സുഭാഷാണ് കള്ളനെ കാമറയില്‍ കുടുക്കിയത്. ജന്മനാ കാഴ്ചപരിമിതിയുള്ള റോസമ്മ കഴിഞ്ഞ പത്തുവര്‍ഷമായി കോട്ടയം നഗരത്തിന്‍രെ വിവിധഭാഗങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ജീവിച്ചുവരുന്നത്. കാഴ്ചപരിമിതി മനസ്സിലാക്കി കള്ളന്മാര്‍ ലോട്ടറി മോഷ്ടിക്കുന്നത് പതിവാക്കിയതോടെയാണ് റോസമ്മ പെന്‍കാമറ വസ്ത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു ടെലിവിഷന്‍ സീരിയലില്‍ നിന്നാണ് പെന്‍കാമറ എന്ന ആശയം…

Read More

പതിനാറുകാരിയുടെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി രാത്രി കയറി ചെന്നു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കളും, ഒടുവിൽ പോക്സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതെയി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു

Read More

കൊച്ചിയിൽ നിന്ന് പിടികൂടിയത് 23.40 ഗ്രാം രാസലഹരി; യുവാവ് അറസ്റ്റിൽ

മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പിടിയിൽ. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസലഹരി കണ്ടെടുത്തു . കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശെന്റ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും മരട്…

Read More

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും…

Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 52920 രൂപയായി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില 53,000ല്‍ താഴെ എത്തി. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

Read More

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാ​ഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12 മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial