എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; വേഗത്തിൽ റിസൾട്ടറിയാൻ മൊബൈൽ ആപ്പും; പ്രഖ്യാപനം 3 മണിക്ക്
തിരുവനന്തപുരം: എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. പി.ആർ.ഡി ലൈവ് ആപ്പിലൂടെയും ഇക്കുറി ഫലം വേഗത്തിൽ അറിയാം. ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ…

