Headlines

kerala14.in

വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് ഭാമ; സിംഗിള്‍ മദറാണെന്ന താരത്തിന്റെ പോസ്റ്റ് വൈറൽ…

കൊച്ചി: വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഭാമ പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും സജീവമായത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് മലയാള സിനിമാ താരം ഭാമ. താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് വിവരം ആരാധകരെ അറിയിച്ചത്. https://www.instagram.com/p/C6ibx0cvx-m/?utm_source=ig_embed&ig_rid=40a428f8-1aad-45e1-8df7-50234905346b 2020ലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.ആദ്യകാലത്ത് മകളുടെയും ഭര്‍ത്താവിനൊപ്പവും ഉള്ള ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്ര…

Read More

മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; ചത്തത് 3000 കോഴിക്കുഞ്ഞുങ്ങൾ, അപകട കാരണം ഷോർട്ട് സർക്യൂട്ട്

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഇന്നലെ രാത്രി 10. 30 യ്ക്ക് ആണ് സംഭവം. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് കോഴികുഞ്ഞുങ്ങൾ വെന്തുരുകി ചത്തത്. ഷോർട്ട് സർക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ…

Read More

പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ

തലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റിൽ. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്ത്.ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌. കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തലശ്ശേരി എസ്.എച്ച്.ഒവിന് നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. 2023 ഒക്ടോബർ 18നാണ് ഹൈകോടതി…

Read More

വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ന്യൂഡൽഹി: ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചു ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ്…

Read More

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ യുവതി പ്രസവിച്ച സംഭവം: യുവതിയെ വിവാഹം കഴിക്കാമെന്ന് കാമുകൻ

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ യുവതി പ്രസവിച്ച സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവ് രംഗത്തെത്തി. യുവതി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവും ഇയാളാണ്. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താമെന്നും കുഞ്ഞിനെ ഏറ്റെടുക്കാമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ 23 വയസുള്ള യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും…

Read More

കോഴിക്കോട് ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട് : ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേൽക്കുകയായിരുന്നു

Read More

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്‌നൈൽ ഫീവർ രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. അതേസമയം, വൃക്ക മാറ്റിവച്ച ശേഷം സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിൽ കഴിയവേ രണ്ടുപേർ മരിച്ചത് വെസ്റ്റ്‌നൈൽ ഫീവർ ബാധയെ തുടർന്നാണോ എന്ന കാര്യത്തിൽ ഇനിയും ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി…

Read More

ബാലികയെ പീഡിനത്തിനിരയാക്കി; യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. എരുമേലി സ്വദേശി റിജോ രാജു (27) വിനെയാണ് ശിക്ഷച്ചത്. ചങ്ങനാശ്ശേരി സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എസ്. സൈമയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക കേസിലെ അതിജീവിതക്ക് നൽകണം. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എരുമേലി സി.ഐ അനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. വിചാരണ സമയത്ത് പ്രതി കോടതിയിൽ ഹാജരാകാതെ രക്ഷപ്പെട്ടിരുന്നു….

Read More

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയിൽ

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്….

Read More

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. 2023-24…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial