Headlines

kerala14.in

ഭര്‍ത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ വീട്ടിൽ സുജ (50) ആണ് മരിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ഒരുമാസംമുമ്പാണ് പത്തനംതിട്ടയിലെ പെട്രോൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മർദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏതാനും…

Read More

അധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് നിർദേശം നൽകിയത്.അധ്യയന വർഷാവസാന ദിനത്തിൽ ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുന്നതും പതിവായതോടെയാണ് നിർദേശം.നേരത്തെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും സമാനമായ നിർദേശം നൽകിയിരുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ സമ്ബ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കുമായിരുന്നു നിർദേശം…

Read More

ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

ദില്ലി : രാജ്യത്ത് ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ…

Read More

വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട് പിണറായിയും വീണയും; മാസപ്പടി കേസിൽ കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി തള്ളി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ…

Read More

മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പ്’ സേവനം തലസ്ഥാനത്തും; പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം; പറയുന്ന സമയത്ത് വീട്ടിലെത്തി മാലിന്യങ്ങൾ കൊണ്ടുപോകും

തിരുവനന്തപുരം: വീട്ടിൽ വരുന്ന വേസ്റ്റ് ഒഴിവാക്കുക എന്നത് തലവേദന തന്നെയാണ്. എന്നാൽ തലസ്ഥാത്തുള്ളവർക്ക് ഇനി ആ തലവേദന ഉണ്ടാകില്ല. മാലിന്യശേഖരണത്തിന് പരിഹാരമായ ‘ആക്രി ആപ്പിന്റെ’ സേവനം ഇനി തലസ്ഥാനത്തും ലഭിക്കും. കാഞ്ഞ മാസമാണ് തിരുവനതപുരം നഗരസഭയുടെ പിന്തുണയോടെ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആപ്പ് ഛത്തീസ്ഗഢിലും എത്തിക്കും.തമിഴ്നാടുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2019ൽ എ4 മെർക്കാന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് ആപ്പ് പുറത്തിറക്കിയത്. കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 50ലധികം വോളന്റിയേഴ്സുണ്ട്.കേരളത്തിൽ മാലിന്യസംസ്കരണം തലവേദനയായപ്പോഴാണ്…

Read More

ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ; 542 റൺസുമായി വിരാട് കോലി ഒന്നാം സ്ഥാനത്ത്

ലഖ്നൗ: ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 541 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ്.കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍…

Read More

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേർക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക്…

Read More

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് ശൗര്യ എന്ന കുട്ടി ജനനേന്ദ്രിയത്തിൽ പന്തുതട്ടി മരിച്ചത്. ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്താണ് ശൗര്യയുടെ ജനനേന്ദ്രിയത്തിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു കൂട്ടുകാർക്കൊപ്പം ശൗര്യയും. ശൗര്യ പന്ത് ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാൻ അടിക്കുകയായിരുന്നു. എന്നാൽ മറ്റ് ദിശകളിലേക്ക് പോകാതെ പന്ത് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് വന്ന് ഇടിച്ചു. ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ…

Read More

സംസ്ഥാനത്തെ സ്വർണ്ണവില ഇന്നും ഉയർന്നു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ് ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില…

Read More

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ മുതലക്ക് എറിഞ്ഞു കൊടുത്തു;ബംഗളൂരുവിൽ ആറു വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമായുള്ള തർക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിർന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രവികുമാറിന്റെയും സാവിത്രിയുടെയും 6 വയസ്സുള്ള മകൻ വിനോദാണ് ഈ ഹതഭാഗ്യൻ. ഭാര്യാഭർത്താക്കന്മാർ തമ്മില്‍ വഴക്കിടുന്നതിനിടെ അമ്മ സാവിത്രി ദേഷ്യം മൂത്ത് കുട്ടിയെ വീടിനു പിന്നിലെ പേപ്പർ ഫാക്ടറിയില്‍ നിന്ന് കെമിക്കല്‍ വാട്ടർ ഒഴുകി വരുന്ന പൈപ്പിലേക്ക് എറിയുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial