ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പരസ്യ പ്രചാരണം ഇന്നവസാനിക്കും; ജനവിധി തേടുന്നത് അമിത് ഷാ,സുപ്രിയ സുലെ, ശിവരാജ് ചൗഹാൻ തുടങ്ങിയ പ്രമുഖർ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. പത്ത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമുൾപ്പെടെ 94 ലോക്സഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ പതിനൊന്നും ഉത്തർപ്രദേശിൽ പത്തും സീറ്റുകളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത് നിലനിർത്താം എന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ കർണാടക പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിൽ നിന്ന് മെയ്…

