Headlines

kerala14.in

കല്യാൺ ജ്വല്ലേഴ്‌സിലെ എസി പൊട്ടിത്തെറിച്ചു; ആറ് പേർക്ക് പരിക്ക്

കല്യാൺ ജ്വല്ലേഴ്സിന്റെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കർണാടക ബൈല്ലാരിയിലുള്ള കല്യാൺ ജ്വല്ലറിയുടെ ഷോറൂമിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എസിയിലുണ്ടായ തകരാർ മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ സ്‌റ്റോറിലെയും പരിസരങ്ങളിലെയും ജനലുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചു.

Read More

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് 4 തവണ, ഇന്നും കാണാമറയത്ത്

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാൾ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയിൽ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറിൽ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂൾ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ…

Read More

പറവൂരിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പറവൂർ: കെട്ടിടനിർമാണ തൊഴിലാളിയായ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതമെറ്റമാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു

Read More

സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ

തൃശൂര്‍: തൃശൂരില്‍ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ…

Read More

ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം ശ്വാസം മുട്ടിച്ച്; ബം​ഗാളി ദമ്പതികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ…

Read More

സുഹൃത്തിനൊപ്പം താമസിച്ച യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. കർണാടകാ ചിക്മംഗലൂർ സ്വദേശി ഐഷാ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശി സത്താറിന് ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. മാമ്പറ്റയിലെ സ്വകാര്യ വില്ലയിലെ കിടപ്പ് മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ ജോലി കഴിഞ്ഞ് എത്തിയ സത്താർ ആണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ മുക്കം പോലിസിൽ വിവരം അറിയിച്ചു. ആത്മഹത്യ ചെയ്തതിൻ്റെ ലക്ഷണങ്ങൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ…

Read More

രാഹുൽ വയനാട്ടുകാരോട് ചെയ്തത് നീതികേട്‌; റായ്ബറേലിയിൽ മത്സരിക്കുന്നത് ജനങ്ങളെ നേരത്തെ അറിയിക്കണമായിരുന്നെന്ന് ആനി രാജ

വയനാട്: വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് ചെയ്തത് നീതികേടാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നത് മറച്ച് വച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരത്തത്തെന്നും ആനി രാജ പറഞ്ഞു. അക്കാര്യം ജനങ്ങളെ അറിയിച്ചുകൊണ്ട് വയനാട്ടിൽ വോട്ട് തേടാമായിരുന്നെന്ന് റായ്ബറേലിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ആനി രാജ പറഞ്ഞു. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന്…

Read More

ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍. മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ്…

Read More

ഗർഭിണിയായ യുവതി കൊല്ലം എക്‌സ്പ്രസിൽ നിന്നും വീണ് മരിച്ചു

ചെന്നൈ: ഗർഭിണിയായ യുവതി ഓടുന്ന ട്രെയിനിൽനിന്ന് വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ചെന്നെ എഗ്മോർ- കൊല്ലം എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതി തമിഴ്‌നാട്ടിലെ വിരുദാചലത്തിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ഏഴ് മാസം ഗർഭിണിയായ കസ്തൂരിയുടെ ബേബിഷവർ ചടങ്ങ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയിൽനിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഛർദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും…

Read More

ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്

കൊൽക്കത്ത:പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. രണ്ട് തവണ ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് നിയമോപദേശം തേടി. അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നുവെന്നാണ് രാജ്ഭവന്റെ വിശദീകരണം ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർണർ യുവതിയെ താക്കീത് ചെയ്തതെന്നും രാജ്ഭവൻ പറയുന്നു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത് ഗവർണർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial