kerala14.in

ആലുവയിൽ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു

പഴഞ്ഞി: സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്. ആലുവയിലെ ഫ്‌ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമാണ് ഷെബിന്‍. പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്‌ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം ബുധനാഴ്ച പത്തിന് പഴഞ്ഞിയിലേക്ക് കൊണ്ട് വരും….

Read More

17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും

മലപ്പുറം നിലമ്പൂരിൽ 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും. തൃശൂർ പള്ളം സ്വദേശി അബ്ദുൽ റഹീമിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് ശിക്ഷ അനുഭവിക്കണം. 2018ൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.

Read More

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു; കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് മേയ് 5 മുതല്‍

തിരുവനന്തപുരം : നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ്…

Read More

ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം:മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. എംആർഐ സ്കാനിംഗിന് കൊടുക്കാത്തതിനാണ് മർദ്ദനം. എച്ച്ഡിഎസ് ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

പത്തനാപുരം ഗാന്ധി ഭവൻ വെമ്പായം ബ്രാഞ്ചിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു..

പത്തനാപുരം ഗാന്ധി ഭവൻ വെമ്പായം ബ്രാഞ്ചിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വെമ്പായം കൊഞ്ചിറ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആണ് പുതിയ മന്ദിരം പണിതത്.മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ഷാഹിദ കമാൽ ഉത്ഘാടനം നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ജയൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ അനുജ എ ജി , ബീനാ അജിത്,വാർഡ് മെമ്പർ സന്തോഷ്‌, ഗാന്ധി ഭവൻ ചെയർമാൻ എന്നിവരും പങ്കെടുത്തു.അനാഥരും,ഉപേക്ഷിക്കപ്പെട്ടവരെയും പരിചരിച്ചു സമുഹത്തിൽ കൈപിടിച്ചു ഉയർത്തി സംരക്ഷിക്കുകയും ചെയ്യുകയാണ് സ്നേഹം ദീപം ഗാന്ധി ഭവൻ…

Read More

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ; കെ എൽ രാഹുലിനെ ഒഴിവാക്കി

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടിമില്ലാതായി. അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണരായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട്…

Read More

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8 ന്

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപാണ് ഫലപ്രഖ്യാപനം.70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 3 മുതൽ 20 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടന്നത്. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി…

Read More

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിസിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി ‘ക്ലാഷ്’; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചുഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്ന് രാവിലെ…

Read More

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

തിരുവനന്തപുരം: റോഡിലെ വാക്കേറ്റത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണം. മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തില്‍ നാണംകെടുത്തി. ജോലി തടസ്സപ്പെടുത്തിയെന്നും യദു പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് യദുവിന്റെ നീക്കം. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു…

Read More

‘മേയറുണ്ട് സൂക്ഷിക്കുക’; നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസു തടഞ്ഞ് യൂത്ത് കോൺഗ്രസ്, പോസ്റ്റർ ഒട്ടിച്ചു

തിരുവനതപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്. പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസു തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial