വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ആർക്കും പരിക്കില്ല
മാനന്തവാടി: വയനാട്ടിലെ തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇക്കഴിഞ്ഞ ആഴ്ച സി പി മൊയ്തീന്റെ നേതൃത്വത്തിൽ നാല് മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വെടിവയ്പ്പ് ഉണ്ടായെന്നുമാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10 നായിരുന്നു സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ…

