Headlines

kerala14.in

ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനെ (25)യാണ് കോട്ടയം റയിൽവെ പൊലീസ് പിടികൂടിയത്. തമിഴ് സിനിമാതാരവും മോഡലുമായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നേരത്തേ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അൻസർ ഖാൻ. ഈ12ന് ചെന്നൈ– തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ…

Read More

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൊല്ലത്ത് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം…

Read More

പൂരാവേശത്തിൽ തൃശൂർ; തേക്കിൻകാട് മൈതാനി ജനസാഗരമാകും; ഇന്ന് ആനന്ദക്കാഴ്ചയുടെ വർണവിസ്മയം പെയ്തിറങ്ങും

തൃശൂർ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം… പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളി വരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി… പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ വഴിയെല്ലാം തൃശൂരിലേക്കു തുറന്നുകഴിഞ്ഞു. തേക്കിൻകാട് മൈതാനി ഇന്ന് ഒരു ദിവസത്തേക്കു കടലാണ്- ആൾക്കടൽ ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തിയെത്തി തെക്കേനട…

Read More

ബന്ധുവീട്ടില്‍ വിരുന്നിനെത്തി; മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

മലപ്പുറം: സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച്‌ പൊലീസ് വ്യക്തമാക്കുന്നത്: ‘ജിംനേഷ്യത്തില്‍ വച്ച്‌ പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച്‌ പലതവണയായി പീഡിപ്പിച്ചു. ഇത് കഴിഞ്ഞ് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി കൊടുത്തു. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനായി നിശ്ചയിച്ച…

Read More

വർക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. മക്കൾക്കും ഭർത്യ മാതാവിനും ഒപ്പമാണ് സിന്ധു താമസിച്ചു വന്നിരുന്നത്. രാവിലെ 8 മണിയോടെ ഉറക്കം ഉണർന്ന മക്കൾ അമ്മയെ തിരഞ്ഞെങ്കിലും സിന്ധുവിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് ഉച്ചയോടെയാണ് കിണറിന്റെ…

Read More

ചട്ടുകം വച്ച് പൊള്ളിച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു; ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Read More

ജോൺ ബ്രിട്ടാസ് നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രചാരണമായിരുന്നില്ല പരിപാടിയെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സർവകലാശാല രജിസ്ട്രാറാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ് റിപ്പോർട്ട് നൽകിയത്. സർവകലാശാലയിൽ നടക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാൻ വിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബ്രിട്ടാസ് പ്രസംഗിക്കുകയായിരുന്നു. ബിജെപി നൽകിയ പരാതി കൂടി കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഇന്ത്യൻ ജനാധിപത്യം…

Read More

144.17 കോടി ജനസംഖ്യ
ഇന്ത്യ ഒന്നാം സ്ഥാനത്ത്;
രണ്ടാമത് ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. 142.5 കോടിയോടെ ചൈന രണ്ടാം സ്ഥാനത്താണ്. യു എൻ എഫ് പി എ (യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി 2024’ റിപ്പോർട്ടിലാണ് കണക്കുകൾ. ഇന്ത്യയുടെ ജനസംഖ്യയിൽ 24 ശതമാനം പേർ 14 വയസ്സ് വരെ പ്രായം ഉള്ളവരും 17 ശതമാനം പേർ 10 വയസ്സ് മുതൽ…

Read More

കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial