Headlines

kerala14.in

രണ്ടാഴ്ച മുൻപ് തെരുവ് നായ കടിച്ചു; അടൂർ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു

പത്തനംതിട്ട: അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.

Read More

ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. മുക്കം പിസി ജംഗ്ഷനിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ആലപ്പുഴയിൽ സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി തല്ലിയതായി പരാതി

ആലപ്പുഴ : വയലാറില്‍ സിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തല്ലിയതായി പരാതി. ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ കയറി തല്ലിയെന്നാണ് പരാതി. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ വീഡിയോയില്‍ അതിക്രമം നടക്കുന്നതായി കാണുന്നുണ്ട്. അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിന്‍റെ ഗേറ്റിന് മുന്നിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനൻ കുട്ടിയുടെ വിശദീകരണം. മോഹനൻ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൻ ഭാഗം സ്വദേശി ബിജു കുമാറാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ ബിജു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കൾക്ക് പരാതിയുണ്ട്. ഫോൺ വീട്ടിൽ വെച്ച് പോയതിനാൽ ബന്ധുക്കൾക്ക് വിളിക്കാനായില്ല. ഇതോടെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. ഭാര്യ ശാലിനിയും…

Read More

എംഡിഎംഎ വില്‍പ്പന നടത്തുന്ന യുവതിയും സുഹൃത്തും പിടിയില്‍

മലപ്പുറം : കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. ബംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലാത്. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്‌സീന(33) സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍(36) എന്നിവവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍…

Read More

പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച രണ്ട് ജൂത വനിതകൾക്കെതിരെ കൊച്ചിയിൽ കേസെടുത്തു

കൊച്ചി: പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം. ജൂത വംശജരായ രണ്ടു സ്ത്രീകളാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ ജൂത വംശജരായ സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. ഐപിസി 153ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ…

Read More

പ്രണയ നൈരാശ്യത്തില്‍ യുവാവിന്റെ ആത്മഹത്യ, കാമുകിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: പ്രണയബന്ധം തകർന്ന് ഒരാൾ സ്വയം ജീവനൊടുക്കിയാൽ അതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാകില്ലെന്ന് ഡൽഹിഹൈക്കോടതി. ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ചപലവും ദുര്‍ബലവുമായ മാനസികാവസ്ഥ മൂലം ഒരു പുരുഷനെടുക്കുന്ന തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 2023-ല്‍ ഒരു യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിന്‍റെ കാമുകിയായിരുന്ന സ്ത്രീയും ഇരുവരുടേയും പൊതുസുഹൃത്തായിരുന്ന അഭിഭാഷകനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചുനല്‍കവേയാണ് കോടതി നിര്‍ണായകനിരീക്ഷണം നടത്തിയത്. തങ്ങള്‍ക്കിടയില്‍…

Read More

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതോടെ ഭോപ്പാലിലെ ലാബിലേയ്ക്ക് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. എച്ച്5എൻ1 (H5N1) വെെറസ് എന്താണ്? പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ…

Read More

കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം; അപകടം അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. രണ്ട് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പതിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്

Read More

ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; കർണാടകയിൽ മുതിർന്ന എംപിയും സംഘവും കോൺഗ്രസിലേക്ക്

ബംഗളൂരു: ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. കർണാടകയിൽ മുതിർന്ന എംപിയും സംഘവും കോൺഗ്രസിലേക്ക് മാറി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും ആണ് പാർട്ടി വിട്ടത്. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി സംഘത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എൽ.എമാരായ കെ. രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial