സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയി; കാൽ വഴുതി വീണ് 14 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കുളത്തിൽ കുളിക്കാൻ പോയ പതിനാലുകാരന് ദാരുണാന്ത്യം. വെള്ളറട ചിമ്മണ്ടിക്കുളത്തിലാണ് കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവ് മുങ്ങി മരിച്ചത്. അഭിനവും നാലു സുഹൃത്തുക്കളും കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിക്കെട്ടിൽ നിന്നും കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരക്കോണം പി.പി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതി…

