Headlines

kerala14.in

പ്രവിയയുടെ മരണം കൊലപാതകം തന്നെ; പ്രതി സന്തോഷും ജീവനൊടുക്കി

പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. പ്രവിയയെ കൊലപ്പെടുത്തിയ കാമുകനും ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന്…

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം.

വയനാട് വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്.ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം.നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. കോഴിക്കോടു…

Read More

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു

കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പോതുയോഗം നടത്താനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് മതിൽ പൊളിച്ചത്. കോളേജിന്റെ മുൻഭാഗത്തുള്ള ചുറ്റുമതിൽ രണ്ടിടത്തായിട്ടാണ് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ നിലവിൽ രണ്ട് കവാടങ്ങള്‍ ഉള്ളപ്പോഴാണ് കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ പന്തലാണ് ഉയരുന്നത്. കിള്ളിയില്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്…

Read More

അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞ് 13 വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 വയസുകാരി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകൾ സത്യ(13)യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം ഷോളയൂർ എഫ്എച്ച്സി ആശുപത്രിയിലേക്ക് മാറ്റി

Read More

ഏക സിവിൽ കോഡ്; ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. “മോദി കി ഗ്യാരണ്ടി” എന്ന ടാഗ്‌ലൈനോടെയാണ് ബിജെപിയുടെ പ്രകടന പത്രിക. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള 27 അംഗ പ്രകടന പത്രിക സമിതിയെ ബിജെപി നിയോഗിച്ചിരുന്നു. ഇന്ത്യയെ മൂന്നാമത്തെ…

Read More

വാഹന
പരിശോധനക്കിടെ പിടികൂടിയത് 1.13 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കല്‍പ്പറ്റ: കേണിച്ചിറയില്‍ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്. വാഹനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും 1.13 ഗ്രാം എംഡിഎംഎ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു….

Read More

കോഴിക്കോട് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡ‍ിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബിജെപി സ്ഥാനാർഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്ഷോ റദ്ദാക്കി അമിത്ഷാ

സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ശിവഗംഗയിലെ എൻഡിഎ സ്ഥാനാർഥി ദേവനാഥൻ യാദവിനുവേണ്ടി കാരൈക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണിത്. പലിശയും മറ്റു ലഭിക്കാതായതു ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 300 കോടി രൂപ…

Read More

ബുധനാഴ്ച വരെ കൊടും ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 – 4 °C…

Read More

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പാമ്പുകടിച്ചു; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്.ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial