സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ ചുംബിച്ചു; പോക്സോ കേസിൽ അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും
അഹമ്മദാബാദ്: വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അഞ്ച് വർഷം തടവും 9,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അധ്യാപകനായ ഓം പ്രകാശ് യാദവ് വിദ്യാർത്ഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചുംബിക്കുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം എത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ അധ്യാപകൻ ചുംബിച്ചത്. ഗുജറാത്തിലെ വൽസദിലാണ് സംഭവം. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി…

