ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നൽകി; ഡൽഹി മദ്യനയക്കേസിൽ ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവ്
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ മാപ്പുസാക്ഷി ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നൽകിയെന്ന് ആം ആദ്മി പാർട്ടി. മദ്യനയ കേസിലെ മാപ്പുസാക്ഷിയായ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് 55 കോടി രൂപ നൽകിയെന്നാണ് ആം ആദ്മി നേതാവ് നേതാവ് അതിഷി മർലേന വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി മർലേന പറഞ്ഞു. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം…

