ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍; ചില്ലറ വില്പനയ്ക്ക് വേണ്ടി എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്ന്
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി 21കാരന്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മൂല്യമുണ്ട് . നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പനയായിരുന്നു പ്രതിയുടെ ലക്‌ഷ്യം. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ്…

