മുൻ മന്ത്രി ചൗധരി ലാൽ സിങ് കോൺഗ്രസിൽ ചേർന്നു;ജമ്മുവിൽ ബിജെപിക്ക് തിരിച്ചടി
ശ്രീനഗര്‍: ജമ്മുവില്‍ ബിജെപിക്ക് തിരിച്ചടി. മുൻ മന്ത്രിയും ദോഗ്ര സ്വാഭിമാൻ സംഘടന ചെയർമാനുമായ ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചൗധരി ലാല്‍ സിങ് മത്സരിക്കും. ജിതേന്ദര്‍ സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുക. മുൻ കോൺഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. 2019 ൽ അദ്ദേഹം ഉധംപൂർ-ദോഡ മണ്ഡലത്തിൽ നിന്ന്…

