വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി
കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണിന് പിന്നാലെ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും കീഴടങ്ങി. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് അമൽ ഇഹ്‌സാൻ കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്…

