Headlines

kerala14.in

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും. 12 വയസുകാരിയെ പീഡനത്തിനിരയാക്കിയതിന് കൊല്ലം സ്വദേശി സതീഷ് ഉണ്ണിയെയാണ് ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഫോക്‌സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകുന്നതിനാൽ 20 വർഷം കഠിന തടവാണ് പ്രതിക്കുണ്ടാകുക.

Read More


വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയം :അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കുമായി വില്പനയ്ക്കായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി ജിതു ഗുർജാർ (32 ) എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു . എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി അസി. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാട്ട് എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാഗമ്പടത്തുള്ള അന്യ സംസ്ഥാന…

Read More

ജയിലിലെ പത്രക്കെട്ട് എടുക്കാൻ പോയ വഴി ജയിൽ ചാടിയ പ്രതിയും,, രഹസ്യ സങ്കേതം ഒരുക്കിയ സ്ത്രീയും അറസ്റ്റിൽ

ജയിലിലെ പത്രക്കെട്ട് എടുക്കാന്‍ പോയ വഴി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ ലഹരി കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയിലെ കാരക്കുടിയില്‍ നിന്നാണ് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ജനുവരി 14 നാണ് ഹര്‍ഷാദ് ജയില്‍ ചാടിയത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. കാരക്കുടിയിലെ ഒളിത്താവളത്തില്‍ എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹര്‍ഷാദിന് ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനി അപ്‌സരയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.ഹര്‍ഷാദിന് ജയില്‍ ചാടാനായി ബൈക്കുമായി എത്തിയ…

Read More

കിളിമാനൂർ ഠൗൺ കേന്ദ്രീകരിച്ച് നടക്കുന്ന ഭൂമികയേറ്റങ്ങളിൽ പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ മൃദുസമീപനം അവസാനിപ്പിക്കുക:
എ ഐ വൈ എഫ്

കിളിമാനൂർ ബസ് സ്റ്റാൻഡിനു ചുറ്റും സ്വകാര്യ വ്യക്തികൾ നടത്തിവരുന്ന ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ കയ്യേറ്റക്കാരോട് പഴയകുന്നുമ്മൽ പഞ്ചായത്ത് നടത്തിവരുന്ന മൃദു സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡിൽ ചുറ്റും വ്യാപകമായി ഭൂമി കൈയേറി അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ അനങ്ങാപ്പാറ നയം കൂടുതൽ കയ്യേറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഭൂമി തിരിച്ചുപിടിക്കുവാൻ കോടതി ഉത്തരവ് കൊടുത്തിട്ടും കയ്യേറ്റക്കാർക്ക് സ്റ്റേ വാങ്ങിക്കുവാൻ അവസരം കൊടുക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചത്. വേലി തന്നെ വിളവ്…

Read More

മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്നു കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 1996 ൽ…

Read More

രണ്ടുവർഷംകൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം:സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാട്ടർ അതോറിറ്റിയുടെ കവടിയാർ സ്മാർട്ട് ഓഫീസിന്റെയും കവടിയാർ പൈപ്പ് ലൈൻ റോഡിൻ്റെ നവീകരണ പ്രവർത്തിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 60 വർഷം കൊണ്ട് സംസ്ഥാനത്ത് 17 ലക്ഷം കുടിവെള്ള കണക്ഷൻ ആണ് നൽകിയത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് നൽകി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാന ദൗത്യമായി…

Read More

മാണിക്കൽ പഞ്ചായത്തിലെ പ്ലാക്കീഴിൽ കെ-സ്റ്റോർ തുറന്നു

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്ലാക്കീഴിൽ, 202-ാം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഈ സാമ്പത്തിക വർഷം ആയിരം റേഷൻകടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു നഗരങ്ങളെക്കാൾ ഗ്രാമീണ, മലയോര, വന മേഖലകളിലെ റേഷൻ കടകളെ കെ -സ്റ്റോർ ആക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അത്തരം പ്രദേശത്തെ ജനങ്ങൾക്ക് കെ -സ്റ്റോർ വഴി ലഭിക്കുന്ന ഓൺലൈൻ – ബാങ്കിങ്…

Read More

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു; ഫെബ്രുവരി 13ന് ശേഷം മാത്രം മരിച്ചത് 5 കര്‍ഷകര്‍

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ദര്‍ശന്‍ സിംഗ് (62) ആണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോകടർ അറിയിച്ചത്. ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്റെ കടബാധ്യത പരിഹരിക്കാനും വിവാഹ…

Read More

സാമൂഹ്യ മാധ്യമമായ എക്സിനും വിലങ്ങിട്ട് കേന്ദ്രസർക്കാർ;കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തു

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സർക്കാർ നടപടിയോട് യോജിക്കുന്നില്ല എന്നും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു. യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തുവന്നിരുന്നു. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ…

Read More

അരുവിക്കര മണ്ഡലത്തിലെ നവീകരിച്ച റോഡുകൾ തുറന്നു

അരുവിക്കര മണ്ഡലത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡിന്റെയും ചെരുപ്പാണി- ആലുംകുഴി- കുടുക്കാക്കുന്ന് റോഡിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു . ഗതാഗത സൗകര്യമാണ് ഒരു നാടിന്റെ വികസന മുഖമുദ്രയെന്ന് എം. എൽ. എ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വാഹന ഉടമകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റോഡ് നവീകരണം മുൻഗണനയായി സർക്കാർ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു . തുരുത്തി വാർഡിലെ പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡ് നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.20 ലക്ഷം രൂപയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial