Headlines

kerala14.in

സിപിഐ സ്ഥാനാര്‍ഥി പട്ടികയായി;വയനാട് ആനി രാജ, തൃശൂരിൽ വി എസ് സുനിൽകുമാർ, തിരുവനന്തപുരം പന്ന്യൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാർഥി പട്ടികയായി.തിരുവനന്തപുരത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും തൃശൂരില്‍ മുൻ മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി…

Read More

കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു; ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറെ നിയമിച്ചു. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പ്രമോജ് ശങ്കറിന്റെ നിയമനം. നിലവിൽ ജോയിൻറ് എംഡിയാണ് പ്രമോജ് ശങ്കർ. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതലയുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്വഫ്റ്റിന്‍റെ അധിക ചുമതലയും പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ. കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രമോജ് ശങ്കറെ നിയമിച്ചത്.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ കഴിഞ്ഞ ദിവസമാണ് മാറ്റിയത്….

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ

വർക്കല:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാലച്ചിറ ലേഖാലയത്തിൽ ലിജു (22) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വിവിഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻന്റ് ചെയ്തു

Read More

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മാതാപിതാക്കൾ പണിക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അശ്വതി.

Read More

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നുതിന്നു

തൃശൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. കൂട് ഉള്‍പ്പടെ സ്ഥാപിച്ച് വനം വകുപ്പ്…

Read More

ബൈജൂസ് ആപ്പിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി മാര്‍ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. എന്നാൽ ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഇതിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന…

Read More

വയനാട്ടിലെത്തിയ കേന്ദ്ര വനം മന്ത്രി കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കലക്ടറേറ്റിന്റെ മുന്നിൻ വച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട്‌ റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേർ…

Read More

പ്രചാരണായുധമായി കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു; ആന്ധ്രയിൽ പോരടിച്ച് രാഷ്ട്രീയ പാർട്ടികൾ

ആന്ധ്രപ്രദേശ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണായുധമായി വീടുകൾതോറും കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു. ആന്ധ്രയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര് മുറുകി. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്. കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി…

Read More

13 വയസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ച് പരിക്കേൽപ്പിച്ചു; പരാതിയുമായി കുടുംബം

തൃശൂർ: ചാവക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. ലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 വയസുകാരനെ പ്രിൻസിപ്പൽ കൈ കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പാലയൂർ സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ചെവിക്ക് വേദന അനുഭപ്പെട്ടതോടെ വിദ്യാർത്ഥിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ…

Read More

മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റിൽ വീണു മരിച്ചു

തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവ് കിണറ്റിൽ വീണു മരിച്ചു. നേമം പുന്നമംഗലം ഭാസ്കരാലയത്തിൽ രാഹുൽ കൃഷ്ണ എന്ന ചന്തു (26) ആണ് സംരക്ഷണഭിത്തി കെട്ടാത്ത കിണറ്റിൽ വീണു മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി ചന്തു കാലടിയിൽ ഒത്തുകൂടിയിരുന്നു. കോൾ വന്നപ്പോൾ ഫോണെടുത്ത് കിണറിനടുത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കിണറ്റിൽ വീണത്. അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ജയകുമാരി. സഹോദരി: രഞ്ജി കൃഷ്ണ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial