‘ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാര്‍, ഇവരെ കൊണ്ട് ഒന്നും നടക്കില്ല’; കെ സുരേന്ദ്രന്‍
കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തില്‍ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ളോഹയിട്ടവര്‍ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും ജില്ല പ്രസിഡന്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്സഭാ…

