വെട്ടിമാറ്റുന്ന ചരിത്രം വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം: മുഖ്യമന്ത്രി
മലബാർ കലാപത്തിലെ പോരാളികളെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ വർഗീയവൽക്കരിക്കുകയാണ്. ചരിത്രം മതനിരപേക്ഷമാകണം. വെട്ടിമാറ്റപ്പെടുന്ന ചരിത്രം നമ്മുടെ മക്കൾ പഠിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കേണ്ട കേന്ദ്ര സർക്കാർ അത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ കേന്ദ്രം നിർത്തിലാക്കി. കേരള സർക്കാർ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എത്ര വർഗീയ വൽക്കരിക്കാൻ ശ്രമിച്ചാലും സാമൂഹ്യ…

