‘വാട്ടർ ബെൽ’ മുഴങ്ങും; ഇനി സ്കൂളുകളിൽ വെള്ളം കുടിക്കാൻ ഇടവേള
സ്കൂളുകളിൽ വെള്ളം കുടിക്കാൻ ഇടവേള. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോൾ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂട് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും കുട്ടികൾക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും…

